
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂരിനെതിരായ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.ഫെബ്രുവരി 21 ന് കേസ് സെഷന്‍സ് കോടതി പരിഗണിക്കും.
ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി.
ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. വിചാരണയ്ക്ക് മുന്‍പായി ഫെബ്രുവരി 21 ന് സെഷന്‍സ് കോടതി കേസ് പരിഗണിക്കും. കുറ്റപത്രത്തില്‍ ആത്മഹത്യപ്രേരണകുറ്റം ഉള്‍പ്പെട്ടതിനാലാണ് കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്.
അതേസമയം പൊലീസ് അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിചാരണയ്ക്കായി പരിഗണിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.എന്നാല്‍ ദില്ലി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ആവശ്യം കോടതി തള്ളി.മൂന്നാം കക്ഷിയെ കേസില്‍ ഇടപെടുത്തേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം നിഷേധിച്ചത്.2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കര്‍ സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്.
കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെ പ്രതിചേര്‍ത്തുകൊണ്ട് പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഐപിസി 498എ,ഐപിസി 306 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തരൂര്‍ ജാമ്യത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here