ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം ആരംഭിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം ആരംഭിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു എ ഇ ഭരണധികള്‍ പ്രൌഡമായ സ്വീകരണം നല്‍കി.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ,  അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ എന്നിവര്‍ മാര്‍പാപ്പയെ സ്വീകരിച്ചു.

ഇന്ന് വൈകിട്ട് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ ഇവിടെ വെച്ച് മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അബൂദബി ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും.

ചൊവ്വാഴ്ച രാവിലെ മാര്‍പാപ്പ അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ സന്ദര്‍ശിക്കും . തുടര്‍ന്ന് അബൂദബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവുമുണ്ടാകും. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുക.

ആദ്യമായാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. മാര്‍പാപ്പയുടെ യു എ ഇ സന്ദര്‍ശനത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here