സയൻസ് ഫിക്ഷൻ സിനിമകൾ തന്നെ വിരളമായ നമ്മുടെ മലയാളത്തിൽ ആ വിഭാഗത്തിലേക്ക് ഇതാ ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിൽ നമ്മുടെ ഈ വർഷത്തെ മികച്ച നടനായ ഇന്ദ്രൻസ് അഭിനയിച്ച ഒരു ഹൃസ്വചിത്രം, “കെന്നി” !

ഇമ്മാനുവേൽ ഫെർണാണ്ടസ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ആകാശ് ഷീൽ ആണ് കെന്നി എന്ന ടൈറ്റിൽ ക്യാരക്റ്ററിനെ അവതരിപിക്കുന്നത്.

കഥാപാത്ര മികവിന് വേണ്ടി 7 മാസം കൊണ്ട് 24 കിലോ തൂക്കം ആണ് ആകാശ് കുറച്ചത്. ഫെബ്രുവരി 2നു അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് (പെപ്പെ), എന്നിവർ ചേർന്നു റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പതിനായിരത്തിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു.

റിലീസിനു മുന്നോടിയായി ഡിസംബർ 2നു മാള് ഓഫ് ട്രാവൻകോറിൽ നിറഞ്ഞ സദസിൽ ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നിരുന്നു.

ഒട്ടനവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം 2 ലക്ഷത്തിനു മുകളിൽ ചിലവിൽ നയനാ ഇമ്മാനുവേൽ ആണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ മാസം ടോവിനോ തോമസ് റിലീസ് ചെയ്തിരുന്നു.

ഒരുപറ്റം യുവാക്കളുടെ കൂടെ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ഇന്ദ്രൻസിന്റെ വയറലായ ചിത്രവും കെന്നിയുടെ ലൊക്കേഷനിൽ വച്ചു എടുത്തതാണ്.