ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന് പറയാതെ പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര്

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന് പറയാതെ പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ പ്രവേശിച്ചതിനല്ല ദേവചൈതന്യത്തിന് കളങ്കംവന്നതിനാലാണ് ശുദ്ധിക്രീയ നടത്തിയത്.

കോടതി വിധിക്ക് എതിരല്ല ശുദ്ധിക്രീയയെന്നും നടതുറക്കുമ്പോള്‍ ശുദ്ധിക്രീയ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും തന്ത്രി.ദേവസ്വം കമ്മീഷ്ണര്‍ക്ക് നല്‍കിയ വീശദീകരണകുറിപ്പിലാണ് തന്ത്രി ഇക്കാര്യമറിയിച്ചത്.
ശുദ്ധിക്രിയ നടത്തിയത് ആചാരപരമായി ശരിയെന്ന് തന്ത്രി കണ്ഠരര് രാജീവര്.യുവതികള്‍ പ്രവേശിച്ചതിനല്ല ദേവചൈതന്യത്തിന് കളങ്കംവന്നതിനാലാണ് ശുദ്ധിക്രീയ നടത്തിയതെന്നും. മണ്ഡലമകരവിളക്കുത്സവത്തിന് നടതുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും.

ശുദ്ധിക്രിയക്ക് മുമ്പായി ദേവസ്വം അധികാരികളെ അറിയിച്ചിരുന്നതായും തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കുന്നു.ദേവസ്വം ബോര്‍ഡ് കമ്മീഷ്മര്‍ക്ക് നല്‍കിയ വിശദീകരണ കത്തിലാണ് തന്ത്രി ഇക്കാര്യം വക്തമായി പറയുന്നത്. തന്ത്രിയുടെ വിശദീകരണം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും.

സുപ്രീംകോടതി വിധി ലംഘിച്ച് ശുദ്ധിക്രീയനടത്തിയ തന്ത്രി.താന്‍ നടത്തിയത് കോടതിയലക്ഷ്യമല്ലെന്നും ആചാരപരമാണെന്നുമുള്ള വാദവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

തന്ത്രിയുടെ ഈ നീക്കം കോടതി നടപടി ഭയന്നാണ് എന്നത് വ്യക്തമാണ്.ഈ മണ്ഡലകാലത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രീയ നടത്തിയത്.എന്നാല്‍ ദേവസ്വംബോര്‍ഡ് തന്ത്രിയുടെ നടപടിക്കെതിരെ വിശദീകരണം ചോദിച്ചിരുന്നു.

പതിനഞ്ച് ദിവസത്തിനക് വിശദീകരണം നല്‍കമമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും തന്ത്രി ദിവസം നീട്ടി ചോദിക്കുകയായിരുന്നു.യുവതികള്‍ പ്രവേശിച്ചതിനല്ല ശുദ്ധിക്രീയ എന്ന തന്ത്രി തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്നുള്ള അഭിപ്രായമായികൂടി കണക്കാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here