വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം

വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാമെന്ന ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടെ ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് അംഗീകരിക്കുകയായിരുന്നു.

എക്സ്ട്രാഡിക്ഷന്‍ ട്രീറ്റി നടപടികളുടെ ഭാഗമായി പ്രതികളെ കൈമാറുന്നതിനായി കോടതി ഉത്തരവ് കൂടാതെ സര്‍ക്കാര്‍ അനുമതിയും വേണം. ഇത് പ്രകാരമാണ് കോടതി ഉത്തരവ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.

തീരുമാനത്തിനെതിരെ മല്ല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാം.14 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയെ മല്ല്യ സമീപിച്ചേക്കും.

അതേസമയം മല്ല്യയെ വിട്ടുകിട്ടാനുള്ള ഒരു നടപടിക്രമം കൂടി മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ട്വീറ്റ് ചെയ്തു. 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2016ല്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട മല്ല്യയെ ഈ വര്‍ഷം ആദ്യം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here