ധോണിക്കെതിരെ കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ഐസിസി; ട്വീറ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിങുമായി തിളങ്ങുന്ന ധോണിയെ പുകഴ്ത്തി ഒടുവില്‍ ഐസിസിയും രംഗത്തെത്തി. ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ധോണിയുടെ മികച്ച സ്റ്റംപിങ് ആരാധകര്‍ കണ്ടിരുന്നു.

ഇതിന് പിന്നാലെയാണ് മറ്റ് കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ഐസിസി തന്നെ രംഗത്തെത്തയിത്. ധോണി വിക്കറ്റിന് പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുതെന്നാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കുന്നത്.

ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഉപദേശം നല്‍കിയതും. 338 മത്സരങ്ങളില്‍ നിന്നായി 311 ക്യാച്ചുകളും 119 സ്റ്റംപിങുമാണ് ധോണി നേടിയിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News