മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു

രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം കഥ പറയുന്ന സിനിമ മമ്മൂട്ടിയുടെ കറിയറിലെ പൊളിറ്റിക്കല്‍ ഡ്രാമ കൂടിയാണ്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ഫെബ്രുവരി 8ന് യാത്ര തീയറ്ററുകളില്‍ എത്തും .

തമിഴ് ചിത്രം പേരന്പ് നിറഞ്ഞ കയ്യടികളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്‌പോഴാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയില്‍ എത്തുന്ന ചിത്രമാണ് ‘യാത്ര’. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.

വൈഎസ്ആറിന്റെ ജീവിതകഥ എന്നതിലുപരി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ച ഒരു വേനല്‍ക്കാലത്തെ കാല്‍നട യാത്രയാണ് ചിത്രത്തിന്റെ ആധാരമെന്ന് മമ്മൂട്ടി.

നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളില്‍ എത്തും. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ K R ഇന്‍ഫോടൈന്മെന്റും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയും ചേര്‍ന്നാണ് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News