ഞാനും ഇരയാണ്, നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്; പൃഥ്വിരാജ്

മലയാള സിനിമയില്‍ കൃത്യമായ നിലപാടുള്ള നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നയാളാണ് പൃഥ്വിരാജ്.

സ്ത്രീവിരുദ്ധ ഉയര്‍ത്തിക്കാണിക്കുന്ന സിനിമകളില്‍ താന്‍ അഭിനയിക്കില്ല എന്ന ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചത് ഈ ഇടക്കാണ്. ഇപ്പോള്‍ നിലപാടുകള്‍ കാരണം താന്‍ നേരിട്ട അവഗണനകള്‍ തുറന്നു പറയുകയാണ് പൃഥ്വിരാജ്.

ഒരു നിലപാട് എടുത്തത് കാരണം ഒരുപാട് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ആളാണ് താനെന്ന് പറയുകയാണ് പൃഥ്വിരാജ്. നടിമാര്‍ക്ക് മാത്രമല്ല നിലപാട് കാരണം നടന്മാര്‍ക്കു ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.
കൈനിറയെ ചിത്രങ്ങളുമായി സിനിമകളില്‍ സജീവമായിരുന്ന നടി പാര്‍വ്വതി തനിക്ക് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടി കാട്ടിയുള്ള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ ഈ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News