ഇന്ത്യന്‍ പ്രവാസികളുടെ സാംസ്‌കാരികാഘോഷമായ ‘ഇന്ത്യ ഫെസ്റ്റിവല്‍ ‘ ഫെബ്രുവരി 7, 8, 9 തീയതികളിലായി നടക്കും

അല്‍ ഐനിലെ ഇന്ത്യന്‍ പ്രവാസികളുടെ സാംസ്‌കാരികാഘോഷമായ ‘ഇന്ത്യ ഫെസ്റ്റിവല്‍ ‘ ഫെബ്രുവരി 7, 8, 9 തീയതികളിലായി മര്‍ഖാനിയയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറുന്നു.

യു.എ ഇ സര്‍ക്കാറിന്റെ സഹിഷ്ണുത വര്‍ഷാചരണാഹ്വാനം ഉള്‍ക്കൊണ്ട് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നടത്തുന്ന പരിപാടികളും ഇതോടൊപ്പം ആരംഭിക്കും.

ഇന്ത്യയുടെ കലാ- സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന കലാപരിപാടികളോടൊപ്പം തന്നെ യു. എ. ഇ യുടെ സാംസ്‌കാരിക തനിമയും പാരമ്പര്യവും കാണിക്കുന്ന ദൃശ്യവിരുന്നാണ് മൂന്നു ദിവസങ്ങളിലായി അരങ്ങേറുന്ന കലാപരിപാടികളിലൂടെ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്നത്.

ഇന്ത്യ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ആദരണീയനായ ഷേയ്ഖ് സയ്ദ് ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനും സഹിഷ്ണുതാവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയും നിര്‍വഹിക്കുമെന്ന് ഐ.എസ്.സി.പ്രസിഡന്റ് ഡോ.ശശി സ്റ്റീഫനും ജനറല്‍ സെക്രട്ടറി ജിതേഷ് പുരുഷോത്തമ്മനും അറിയിച്ചു.

ഫെസ്റ്റവലിനോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ വിവിധ വിദ്യാഭ്യാസ വാണിജ്യ-വ്യാവസായിക – വിനോദ – സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഒരുങ്ങും.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ രുചിയെ പരിചയപെടുത്തുന്ന ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും. പതിനായിരത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഈ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ യും യു.എ.ഇ യിലെയും നൂറ്റിയമ്പതോളം കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ട് പങ്കാളികളാകും.

1975 ഇല്‍ സ്ഥാപിതമായ അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അല്‍ ഐനിലെ.അമ്പതിനായിരത്തിലധികമുള്ള പ്രവാസി ഇന്ത്യാക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഏക അംഗീകൃത സംഘടനയാണ് .

അംഗങ്ങള്‍ തെരെഞ്ഞെടുക്കുന്ന പതിനേഴംഗ ഭരണസമിതിയാണ് ഇതിന്റെ ഭരണം നിര്‍വഹിക്കുന്നത്. കലാവിഭാഗം, സാഹിത്യ-ലളിതകലാ വിഭാഗം, കായിക വിഭാഗം, ലേഡീസ് ഫോറം, ചില്‍ഡ്രന്‍സ് ഫോറം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലൂടെയാണ് സാമൂഹ്യ സാംസ്‌കാരിക- കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News