മൂന്നാര്‍ റെസ്റ്റ് ഹൗസും രണ്ട് ഏക്കര്‍ ഭൂമിയും അനധികൃതമായി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്സും സര്‍ക്കാരിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്.
മലയാളം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പാട്ടക്കരാര്‍ ലംഘിച്ചുവെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
നഷ്ടപരിഹാരമായി സര്‍ക്കാരിന് മൂന്ന് കോടിയോളം രൂപ ജൂണ്‍ 20നകം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
2002ലാണ് പൊതുമരാമത്ത് വകു്പ് 30 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ മലയാളം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് റെസ്റ്റ് ഹൗസ് കൈമാറിയത്.
പ്രതിവര്‍ഷം 67 ലക്ഷം രൂപയായിരുന്നു പാട്ടം നല്‍കേണ്ടത്. എന്നാല്‍ റെസ്റ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്ത് കന്പനി അനധികൃതമായി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചതായി കണ്ടെത്തി.
പാട്ടക്കരാര്‍ ലംഘിച്ചതിനാല്‍ 2011ല്‍ തന്നെ സര്‍ക്കാര്‍ കന്പനിയുമായുളള കരാര്‍ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ 125 കോടി രൂപ നഷ്ടപരിഹാരം അടക്കം ആവശ്യപ്പെട്ട് കന്പനി സര്‍ക്കാരിനെതിരെ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തു.
ജസ്റ്റിസ് കെ എ നായര്‍ ചെയര്‍മാനായ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ കന്പനിയുടെ ഹര്‍ജി തളളുകയും സര്‍ക്കാരിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.
ഈ വിധിയെ ചോദ്യം ചെയ്താണ് മലയാളം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചത്. കന്പനിയുടെ വാദം തളളിയ ഹൈക്കോടതി റെസ്റ്റ് ഹൗസും സ്ഥലവും സര്‍ക്കാരിന് കൈമാറാനും നിര്‍ദേശിക്കുകയായിരുന്നു.
സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവ.പ്ലീഡര്‍ കെ വി അനില്‍കുമാറാണ് ഹാജരായത്. നഷ്ടപരിഹാരത്തുകയ്ക്ക് പലിശ ഇളവ് ചെയ്യണമെന്ന കന്പനിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.