സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി; കോട്ടയത്ത് ആദ്യ നാല് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലു വീടുകളുടെ നിർമ്മാണം പൂർത്തിയായി.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർ മ്മാണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 2000 വീടുകളാണ് ആദ്യഘട്ടം നിർമ്മിക്കുന്നത്. അതിൽ കോട്ടയം ജില്ലയിൽ 83 ഗുണഭോക്താക്കൾക്കാണ് കെയർ ഹോം പദ്ധതി പ്രകാരം വീടുകൾ ലഭിക്കുക.

സംസ്ഥാന കെയർ ഹോം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ കുമരകത്ത് 500 ചതുരശ്രയടി വിസ‌്തീർണമുള്ള നാലുവീടുകളാണ് പൂർത്തീകരിച്ചത്. സഹകരണ വകുപ്പിന്റെ നിർദേശപ്രകാരം പ്രാദേശിക സഹകരണ ബാങ്കുകൾക്കാണ് ഭവന നിർമ്മാണത്തിന്റെ ചുമതല.

അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുന്നത്. കോട്ടയം ജില്ലയിൽ 83 ഗുണഭോക്താക്കൾക്കാണ് കെയർ ഹോം പദ്ധതി പ്രകാരം വീടുകൾ ലഭിക്കുന്നത്. ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.ബിനോയ് കുമാർ കോട്ടയം താലൂക്കിലെ വീടുകളുടെ നിർമ്മാണം വിലയിരുത്തി.

ജില്ലയിലെ വൈക്കം താലൂക്കിൽ 60 ഉം കോട്ടയം താലൂക്കിൽ 13 ഉം ചങ്ങനാശ്ശേരി താലൂക്കിൽ 10 ഉം വീടുകളാണ് നിർമ്മിക്കുക.

ഈ മാസം 20 ന് ജില്ലയിൽ 11 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കും. സംസ്ഥാനത്തെ 2500ലധികം സഹകരണസംഘങ്ങൾ 50,000 മുതൽ രണ്ടുലക്ഷം രൂപ വരെ പദ്ധതിയിലേക്ക‌് സംഭാവന നൽകിയിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News