പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്‍റെ ‘ആരോഗ്യ ജാഗ്രത’

പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യബോധവത്കരണ പരിപാടിയായ ആരോഗ്യജാഗ്രതക്ക് തുടക്കമായി.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രതിദിനം പ്രതിരോധം എന്നതാകണം നമ്മുടെ മുദ്രാവാക്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗം വന്നാൽ നേരിടുന്നതിനുപകരം രോഗത്തെ മുൻകൂറായി പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അതിനുതകുന്നതാണ് സർക്കാരിന്റെ ആരോഗ്യനയമെന്നും.

മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ.എ സി മൊയ്ദീൻ,ടി പി രാമകൃഷ്ണൻ,രാമചന്ദ്രൻകടന്നപ്പള്ളി മേയർ വികെ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News