കാബിനറ്റ് ഓഫ് കാലിഗരിക്ക് രംഗഭാഷയൊരുക്കി ദീപന്‍ ശിവരാമന്‍; നാടകത്തിന്‍റെ വിശേഷങ്ങളുമായി നടന്‍ പ്രകാശ് ബാരെ ആര്‍ട്ട് കഫേയില്‍

ഇന്ത്യന്‍ അമേച്വര്‍ നാടക രംഗത്ത് അരങ്ങില്‍ പുതു ചരിത്രമെ‍ഴുതിയ ഖസാക്കിന്‍റെ ഇതിഹാസത്തിനു ശേഷം ദീപൻ ശിവരാമൻ സംവിധാനം ചെയ്ത നാടകമാണ് ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി.

പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെയാണ് നാടകത്തില്‍ മുഖ്യവേഷമായ കാലിഗരിയെ അവതരിപ്പിക്കുന്നത്.

റോബര്‍ട്ട് വെയിന്‍ സംവിധാനം ചെയ്ത വിഖ്യാത ജര്‍മന്‍ ചലച്ചിത്രം കാബിനറ്റ് ഓഫ് കാലിഗരിയുടെ രംഗഭാഷയാണ് നാടകം.ഡോ. കാലിഗരിയെ അരങ്ങില്‍ എത്തിച്ച നടന്‍ പ്രകാശ് ബാരെയാണ് ഇന്ന് ആര്‍ട്ട് കഫേയില്‍ അതിഥി.

1920ല്‍ പുറത്തിറങ്ങിയ ദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി എന്ന ജര്‍മന്‍ നിശബ്ദ, ഹൊറര്‍ ചിത്രം ലോകസിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലും ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പാഠപുസ്തകവുമാണ്.

ഹിറ്റ്‌ലറുടെ ഉയര്‍ച്ചയെ ഏകദേശം ഒരു ദശകം മുന്‍പുതന്നെ വളരെ ശക്തമായി പ്രവചിച്ച ഒരു കലാസൃഷ്ടിയും കൂടിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News