മമതയ്ക്ക് തിരിച്ചടി; കൊല്‍ക്കത്ത കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണം; മമതയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി

സിബിഐ അന്വേഷണത്തിൽ നിന്നും കൊൽക്കത്ത പൊലീസ് കമ്മീഷണറെ രക്ഷിക്കാൻ മമത ബനർജി നടത്തിയ നീക്കത്തിന് തിരിച്ചടി.

കേസിൽ രാജീവ് കുമാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

നിക്ഷ്പക്ഷ സ്ഥലമെന്ന നിലയിൽ ഷില്ലോങ്ങിലാകും ചോദ്യം ചെയ്യൽ. അതേസമയം കോടതിയലക്ഷ്യ ഹർജിയില്‍ ബംഗാൾ ചീഫ് സെക്രട്ടറി, ഡി ജി പി, രാജീവ് കുമാർ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

സിബിഐ അന്വേഷണത്തിൽ നിന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ രക്ഷിക്കാൻ മമത ബനർജി നടത്തിയ നീക്കമാണ് തിരിച്ചടിയിൽ അവസാനിച്ചത്.

രാജീവ് കുമാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യൽ ഷില്ലോങ്ങിൽ വേണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ഇതിന്റെ പേരിൽ അറസ്റ്റോ ബലപ്രയോഗമോ പാടില്ലെന്നും കോടതി പറഞ്ഞു. ബംഗാളിൽ ക്രമസമാധാനം തകർന്നു, കേന്ദ്ര പോലീസിനെ സംസ്ഥാന പൊലീസ് ആക്രമിച്ചു,

രാജീവ് കുമാർ പ്രധാന തെളിവുകൾ പ്രതികൾക്ക് തിരിച്ചു നൽകി, പിടിച്ചെടുത്ത ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചില്ല, കോൾ റെക്കോർഡുകൾ ഡിലീറ്റ് ചെയ്തുവെന്നും സി ബി ഐ ക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ വാദിച്ചു.

കേസിൽ രാജീവ് കുമാർ പ്രതിയല്ല, അന്വേഷണം നടത്തുക മാത്രമാണ് ചെയ്തത്, ഇതിന്റെ പേരിൽ നിരവധി നോട്ടീസുകൾ അയച്ച് അപമാനിക്കാൻ ശ്രമിക്കുന്നു.

കേസിൽ സി ബി ഐക്ക് ഹൈ ക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നിരിക്കെയാണ് സി ബി ഐ നാടകീയ നീക്കങ്ങൾ നടത്തിയത്‌ എന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിഗ്വിയും വാദിച്ചു.

അതേസമയം കോടതി അലക്ഷ്യ ഹർജികളിൽ ബംഗാൾ ചീഫ് സെക്രട്ടറി, ഡി ജി പി, രാജീവ് കുമാർ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഫെബ്രുവരി 20നകം മറുപടി നൽകണം.മറുപടിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗൊയി, ജസ്റ്റിസുമാരായ ദീപക് ഗുപത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ധാർമിക വിജയം തങ്ങൾക്ക് ആണെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം ജുഡീഷ്യറിയെയും മറ്റ് സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതായും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News