സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസി ചവറ പൊലീസ് സ്റ്റേഷനില്‍ കീ‍ഴടങ്ങി

കൊല്ലം തുളസി ചവറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഒരു ഭാഗം ഡൽഹിയിലേക്കും അയയ്ക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമർശം. തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ പോലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചു കൂടിയവർ കൂക്കി വിളിച്ചു.

രാവിലെ 9 മണിയോടെയാണ് അഭിഭാഷകനൊപ്പം കൊല്ലം തുളസി ചവറ സി.ഐ ചന്ദ്രദാസിന് മുമ്പിൽ ഹാജരായത് തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

നീണ്ടകര ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്റ്റുഡിയോയിൽ കൊല്ലം തുളസിയുടെ ശബ്ദരേഖ റിക്കാർഡ് ചെയ്യുകയും ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ കൊല്ലം തുളസി ചവറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകാനായി ചവറയിൽ സംഘടിപ്പിച്ച യോഗത്തിലാണ് കൊല്ലം തുളസി സ്ത്രീ സമൂഹത്തിന് അപമാനകരമായ പ്രസംഗം നടത്തിയത്.

ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഒരു ഭാഗം ഡൽഹിയിലേക്കും അയയ്ക്കുമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമർശം.

കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News