നിപ പിടിപെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് നഴ്‌സായിരുന്ന ലിനിക്ക് നിപ പിടിപെട്ട് മരണത്തിന് കീഴടങ്ങിയത്.
അന്ന് ലിനി ആശുപത്രി കിടക്കയില്‍ വച്ച് എഴുതിയ കത്ത് കേരള ജനതക്ക് മുഴുവന്‍ നൊമ്പരമായിരുന്നു.അതു പോലെ നൊമ്പരമാകുകയാണ് മകന്റെ ആറാം പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് സജീഷ് ഫേസ് ബുക്കില്‍ കുറിച്ച വരികള്‍.
ലിനി….നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാളാണ്.അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാണ്. ചെറുതായി പനി ഉണ്ടെങ്കിലുംഅവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ
Get real time update about this post categories directly on your device, subscribe now.