പുരോഗമന കലാസാഹിത്യസംഘത്തിന്റെ നവകേരള സാംസ്‌കാരിക യാത്ര പത്തനംതിട്ടയില്‍ പര്യടനം നടത്തി

മതനിരപേക്ഷ ശക്തികളേയും ചിന്തകളേയും സാംസ്‌കാരികമായി ബലപ്പെടുത്തുന്നതിന് മുഴുവന്‍ മതനിരപേക്ഷ വിശ്വാസികളേയും അണിനിരത്തി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന നവകേരള സാംസ്‌കാരിക യാത്ര പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തി.

ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച തെക്കന്‍ മേഖല ജാഥയാണ് പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തിയത്.

ജാഥയ്ക്ക് ജില്ലയില്‍ കൊടുമണിലും, പത്തനംതിട്ട ടൗണിലും, തിരുവല്ലയിലുമായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. സ്വീകരണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, പ്രതിഭകളെ ആദരിക്കല്‍, കവിയരങ്ങ്, തുടങ്ങിയവയും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News