
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഇനി ധൈര്യമായി ഭര്‍തൃവീട്ടില്‍ കയറാം. പെരിന്തല്‍മണ്ണയിലെ ഭര്‍തൃവീട്ടില്‍ കയറാന്‍ കനക ദുര്‍ഗയ്ക്ക് തടസമില്ലെന്നും പുലാമന്തോള്‍ ഗ്രാമ ന്യായാലയമാണ് തീരുമാനമെടുത്തത്.
കനക ദുര്‍ഗയെ ആരും തടയരുത്, ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും കനകദുര്‍ഗ പുറത്താക്കപ്പെട്ടിരുന്നു.
അടുത്തമാസം 31ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് കോടതി പിന്നീട് വിധി പറയും. കുട്ടികളെ കാണുന്നതിനും പരിചരിക്കുന്നതിനും തടസ്സം നില്‍ക്കരുത്.
വീട്ടിലെ വൈദ്യുതി കണക്ഷന്‍, കിണര്‍, മോട്ടോര്‍, പൈപ്പുകള്‍ എന്നിവ വിച്ഛേദികരുതെന്നും കോടതി നിര്‍ദേശിച്ചു. കനക ദുര്‍ഗയുടെ ബന്ധുക്കളുടെ സന്ദര്‍ശനം ഭര്‍തൃവീട്ടുകാര്‍ തടയാന്‍ പാടില്ല.
കേസ് അടുത്തമാസം 31ന് വീണ്ടും പരിഗണിക്കും. വീട്ടില്‍നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിച്ചിരുന്നത്.
ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് കനികദുര്‍ഗയുടെ ഭര്‍തൃവീട്ടുകാര്‍. തുടര്‍ന്ന് ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ ദര്‍ശനംനടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്.
സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here