ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് മാര്‍പാപ്പ

മാനവ സഹോദര്യത്തിനായുള്ള മനുഷ്യ സഹോദര്യ രേഖയില്‍ മാര്‍പാപ്പയും ഈജിപ്ത് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോക്ടര്‍ ശൈഖ് അഹമ്മദ് അല്‍ ത്വയ്യിബും ഒപ്പ് വെച്ചു.

തീവ്രവാദത്തെ തടയാന്‍ ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് മനുഷ്യ സഹോദര്യ രേഖ. ഭാവിക്കായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം എന്ന് മാര്‍പാപ്പ പറഞ്ഞു.

മാനവ സമൂഹത്തില്‍ യോജിപ്പിന്റെ തലങ്ങളും ഭാവി പ്രതീക്ഷകളും വളര്‍ത്തണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും സഹോദരങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് ദൈവത്തിനു വേണ്ടിയാണെന്ന് പറയുന്നത് ഏറ്റവും വലിയ ദൈവ നിന്ദയാണെന്നും മാര്‍പാപ്പ പറഞ്ഞു.

എല്ലാവരെയും സഹോദരങ്ങളായി കാണുന്നതാണ് യഥാര്‍ത്ഥ മത സ്വാതന്ത്ര്യം. സമാധാനം കംക്ഷിക്കുന്നവരുടെ കൂടെയാണ് ദൈവമെന്നും മാര്‍പാപ്പ പറഞ്ഞു.

അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലും മാര്‍പാപ്പ സന്ദര്‍ശിച്ചു. അബൂദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും നടന്നു.

ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ഇതാദ്യമായാണ് മാര്‍പാപ്പ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News