ആനന്ദ് തെല്‍തുംദേ മുന്‍കൂര്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദളിത് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ആനന്ദ് തെല്‍തുംദേ മുന്‍കൂര്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ തെല്‍തുംദേയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നീട് അറസ്റ്റ് ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുകയും കീഴ്‌ക്കോടതികളില്‍ ജാമ്യപേക്ഷ നല്‍കാന്‍ അനുമതി നേടുകയും ചെയ്തിരുന്നു.

ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തെല്‍തുംദേ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 11 വരെ അറസ്റ്റിന് സുപ്രീംകോടതി വിലക്ക് നിലനില്‍ക്കെ അത് മറികടന്ന് തെല്‍തുംദേയെ അറസ്റ്റ് ചെയ്ത് നടപടി വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News