മമ്മൂട്ടി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ആര്‍ രാജശേഖരറെഡ്ഡിയായി വേഷമിടുന്ന യാത്ര
പുറത്തിറങ്ങാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ ആദ്യ ടിക്കറ്റ് 4.37 ലക്ഷത്തിന് സ്വന്തമാക്കിയിരിക്കുകയാണ് ഒരു വൈഎസ്ആര്‍ ആരാധകന്‍.

മുനീശ്വര്‍ റെഡ്ഡി എന്നയാളാണ് ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. യുഎസില്‍ നടത്താനിരിക്കുന്ന ഷോയുടെ ടിക്കറ്റാണ് മുനീശ്വര്‍ സ്വന്തമാക്കിയിരിക്കുന്നത്.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹി രാഘവാണ്