എട്ട് മാസം ഗര്‍ഭിണിയായ അമ്മയ്ക്കു നേരെ നാലു വയസുകാരന്‍ നിറയൊഴിച്ചു. വാഷിങ്ങ്ടണിലെ സീറ്റല്‍ പ്രോവിന്‍സിലാണ് 27 വയസുള്ള അമ്മയുടെ മുഖത്തിനു നേരെയാണ് കുട്ടി വെടിയുതിര്‍ത്തത്.

ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആണ്‍സുഹൃത്തിനൊപ്പം ബെഡില്‍ കിടന്ന് യുവതി ടിവി കാണുന്ന സമയത്ത് മുറിയിലെത്തിയ നാലു വയസുകാരന്‍ തോക്ക് കൈക്കലാക്കി നിറയൊഴിക്കുകയായിരുന്നു.

യുവതിയുടെ ആണ്‍ സുഹൃത്ത് കിടയ്ക്കയ്ക്ക് അരികെ സൂക്ഷിച്ചിരുന്ന നിറതോക്ക് ഉപയോഗിച്ചാണ് നാലു വയസുകാരന്‍ നിറയൊഴിച്ചതെന്നു കിംഗ്‌സ് കൗണ്ടി ഷെരിഫ് വക്താവ് റയാന്‍ അബോട്ട് പറഞ്ഞു. കുട്ടി വെയിയുതിര്‍ത്തത് മന:പൂര്‍വമല്ലെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം ലൈസന്‍സില്ലാത്ത തോക്ക് സുരക്ഷിതമായി സൂക്ഷിക്കാത്തതിന് കുട്ടിയുടെ അച്ഛന്‍ കൂടിയായ അമ്മയുടെ ആണ്‍സുഹൃത്ത് നിയമ നടപടി നേരിടേണ്ടി വന്നേക്കും.