നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. ക്രൈസ്തവ ഇസ്ലാം വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തിയുള്ള വിപുലീകരണയോഗമാണ് ചേര്‍ന്നത്.

നവോത്ഥാനമൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുതുതായി ക്ഷണം സ്വീകരിച്ച് എത്തിയ ഇസ്ലാം ക്രൈസ്ഥവ സംഘടനാപ്രതിനിധികളെകൂടി ഉള്‍പ്പെടുത്തിയുള്ള നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ വിപുലീകരണ യോഗംമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്നത്.

മാര്‍ച്ച് 10 മുതല്‍ 15 വരെ സംസ്ഥാനത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനും ഇനിയും സമിതിയിലേക്ക് വരണമെന്നുള്ളവരെ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.നവോത്ഥാന മൂല്യ സംരക്ഷണ സമിതി എന്നും നിലനില്‍ക്കണമെന്നും, രാഷ്ട്രീയം മുന്നില്‍കണ്ടല്ല നവോത്ഥാനമൂല്യം സംരക്ഷിക്കാനാണ് സമിതി നിലനില്‍ക്കുന്നതെന്നും സമിതി ചെയര്‍മ്മാന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നവകേരളം നവോത്ഥാന മൂല്യങ്ങളില്‍ ഉള്‍പ്പെടുത്തി എന്നതാണ് സമിതിയുടെ മുദ്രാവാക്യം.ഇതിനായി സര്‍ക്കാരിനൊപ്പം നില്‍ക്കും. ഈ മാസം പതിനൊന്നിന് വീണ്ടും യോഗം ചേരുംമെന്നും സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍അറിയിച്ചു. നിലവിലെ ഒമ്പതംഗ സമിതി സംസ്ഥാനസെക്രട്ടറിയേറ്റ് പുതുതായി എത്തിയവരെ കൂടി പരിഗണിച്ച് വുപുലീകരിക്കുന്ന കാര്യം പതിനൊന്നിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here