മമത-മോദി തര്‍ക്കം രൂക്ഷമാകുന്നു. റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ ബിജെപി നേതാവും ആസാം മന്ത്രിയുമായ ഹിമാന്ത് ബിസ്വാസിന്റെ ബന്ധം തെളിയിക്കുന്ന രേഖകള്‍ മമതാ ബാനര്‍ജി പുറത്ത് വിട്ടു.

പിന്നാലെ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ കൊല്‍ക്കത്ത് പോലീസ് കമ്മീഷണര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അച്ചടക്ക നടപടി ആരംഭിച്ചു.

മൂന്നാം ദിവസത്തിലേയ്ക്ക് കടന്ന് മമതാ ബാനര്‍ജിയുടെ സത്യാഗ്രഹ പന്തലിലേയ്ക്ക് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പിന്തുണയുമായി എത്തി.

ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ പുത്രനനുമായി തേജസ്വി യാദവ് രണ്ടാം തവണയും സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു. ബിജെപിയെ വെട്ടിലാക്കി റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ മമതാ ബാനര്‍ജി പുറത്ത് വിട്ടു. ആസാം മന്ത്രിയും മുതിര്‍ന്ന് നേതാവുമായ ഹിമാന്ത് ബിശ്വാസിന്റെ പേര് തട്ടിപ്പ് കേസിലെ പ്രതികള്‍ വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്.

ആസാമിലേയും പശ്ചിമ ബംഗാളിലേയും മറ്റ് ചില ബിജെപി നേതാക്കളുടെ ബന്ധവും റോസ് വാലി ചിട്ടി തട്ടിപ്പില്‍ ഉണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ മമതക്കെതിരെ വലിയ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പശ്ചിമ ബംഗാളിലെ പുരലിയില്‍ ബിജെപി സമ്മേളനത്തില്‍ പങ്കെടുത്തു.

അഴിമതിക്കാരെ മമത സംരക്ഷിക്കുകയാണന്ന് യോഗി വിമര്‍ശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൊല്‍ക്കത്ത് പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹ പന്തലില്‍ രാഷ്ട്രിയ നേതാക്കളോടും വേദി പങ്കിട്ടത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടികാട്ടുന്നു.

സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തതും രാജീവ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണന്നും കേന്ദ്ര കരുതുന്നു. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് യുപി സ്വദേശിയായ രാജീവ് കുമാര്‍.പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പശ്ചിമ ബംഗാള്‍ വിഷയം വലിയ ഒച്ചപ്പാട് ഉയര്‍ത്തി.ലോക്‌സഭ ശൂന്യവേള മാത്രം ചേര്‍ന്ന് പിരിഞ്ഞു. രാജ്യസഭ ഒരു തവണ നിറുത്തി വച്ചെങ്കിലും പ്രതിപക്ഷ എതിര്‍പ്പ് കാരണം ഇന്നത്തേയ്ക്ക് പിരിഞ്ഞു.