മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി 14 മിനിട്ടിനുള്ളില്‍ ഹൃദയാഘാതം കണ്ടെത്താം

തിരുവനന്തപുരം: ഹൃദയാഘാതം രക്ത പരിശോധനയിലൂടെ എത്രയും വേഗം കണ്ടു പിടിക്കാനുള്ള ഉപകരണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി.

ആശുപത്രി വികസന സമിതിയുടെ ലാബില്‍ ഇനി മുതല്‍ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടു പിടിക്കാനാകും. 14 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും.

സാധാരണ ഹൃദയാഘാതം കണ്ടു പിടിക്കാന്‍ ചെയ്തു വരുന്ന പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കുകയുള്ളൂ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയനഷ്ടമില്ലതെ ഇനി മുതല്‍ രോഗം കണ്ടു പിടിച്ച് ചികിത്സ നല്‍കാനാകും.

ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയര്‍ ടെക്‌നോളജി ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വന്‍കിട ആശുപത്രികളില്‍ മാത്രമേ നിലവില്‍ ഈ ഉപകരണം ഉപയോഗിക്കുന്നുള്ളൂ.

ദിവസേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് കുറേക്കൂടി വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ കഴിയും.

രോഗികളുടെ ബാഹുല്യം കാരണം കൃത്യമായ സമയത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി ചികിത്സ ലഭ്യമാക്കാന്‍ പ്രയാസപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ഈ ഉപകരണം ഏറെ സഹായകരമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News