ഈ ചിത്രത്തിലെ സിദ്ദിഖിന്റെ ഡയലോഗ് ഭാവന ചെയ്യാമോ?

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലി മരയ്ക്കാറിന്റെ മറ്റൊരു ചിത്രം കൂടി പുറത്തുവന്നതോടെ ട്രോളുകളും വന്നു തുടങ്ങി.

ചിത്രത്തിലെ സിദ്ദിഖിന്റെ ഭാവം കണ്ടപ്പോ മറ്റൊരു പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഡയലോഗ് മനസ്സിലേക്കു വന്ന മുകേഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് നോക്കൂ.

‘സിദ്ദിഖിന്റെ ഭാവം കണ്ടപ്പോ വെറുതെ ഇങ്ങനൊരു ഡയലോഗ് മനസ്സില്‍ വന്നു… പൊറുക്കണം !

‘ഒരു പെരുമഴയത്ത് കോട്ടയ്ക്കല്‍ അങ്ങാടീല് തണുത്ത് വിറച്ചിരുന്ന ഒരു പന്ത്രണ്ടു വയസ്സുകാരന്റെ ചൊമലില് ഒരു കൈ വന്നു വീണു…മൊഴക്കത്തിലൊര് ചോദ്യോം.. ‘അന്റെ പെരയെവിടാടാ?’.. വര്‍ത്താനം പറയാന്‍ പോലും പറ്റാണ്ട് തല കുനിച്ച് നിന്നപ്പോ ഒണക്കത്തടി പോലുള്ള കയ്യോണ്ട് പൊക്കിയെടുത്ത് കാളവണ്ടീലോട്ട് ഒരേറാ… മണികിലുക്കം കേട്ട് ദേ ഇവന്‍…ഈ കുഞ്ഞാലി പെരേടെ ഉമ്മറത്ത് ഓടി വന്നപ്പോ പറയുവാണ് ‘ഇനിമ്മേ ഇതും അന്റെ ഇക്കയാണ്ന്ന്’ (കണ്ഠമിടറല്‍ + കൈവിറയല്‍ ഇവിടെ മസ്റ്റാ)… പിന്നെ ഈ നാപ്പത് കൊല്ലോം നെഴല് പോലെ കുഞ്ഞാലീടെ കൂടെ നിന്നിട്ടേ ഉള്ളൂ ഈ ഹൈദര്… ഇക്കയും ദോസ്തും ഒക്കെ ആയിട്ട്…ആ ഹൈദരിനാണോ ഹറാം പെറപ്പുകളേ ഇങ്ങള് വെലയിടുന്നത്? ഇന്റെ മയ്യത്തില്‍ ചവിട്ടിയേ അനക്കൊക്കെ കുഞ്ഞാലിയെ തൊടാന്‍ പറ്റൂ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News