രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭേദഗതിയുമായി ഡോ എ സമ്പത്ത് എംപി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭേദഗതിയുമായി ഡോ എ സമ്പത്ത് എംപി. ലോക്സഭാ സെക്രട്ടറിയേറ്റിന് ലഭിച്ച1075 നിര്‍ദേശങ്ങളില്‍ 443 ഭേദഗതി നിര്‍ദേശങ്ങളും സമ്പത്തിന്റേതായിരുന്നു.

പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാതിരിക്കുക, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക,ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന ഭരണകൂട നയങ്ങള്‍ അവസാനിപ്പിക്കുക,2018ലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കള്ളപ്പണം മുഴുവന്‍ പിടിച്ചെടുക്കുക, പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, അന്താരാഷ്ട്ര കരാറുകള്‍ പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും അംഗീകാരത്തിന് വിധേയമാക്കുക, ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം ശക്തമാക്കുക, റഫേല്‍ യുദ്ധവിമാനകരാര്‍ സംയുക്തപാര്‍ലമെന്ററി കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുക, തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്, വനിതാ സംവരണബില്‍ പാസാക്കുക,റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസം,റെയില്‍ ബജറ്റ് പുനരുജ്ജീവിപ്പിക്കുക, 24 ലക്ഷം ഒഴിവുകള്‍ നികത്തുക,സ്വകാര്യമേഖലയില്‍ സംവരണം, സമഗ്രകാര്‍ഷിക പരിഷ്‌കരണം, മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കുക, രാജ്യമെമ്പാടും സൗജന്യപ്രഭാത ഭക്ഷണം, ശിവഗിരി മഠത്തിന് ഭാരതരത്നം പ്രഖ്യാപിക്കുക,പരമ്പരാഗത തൊഴിലുകളെയും ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുക, എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും പ്രോത്സാഹനം, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളല്‍, പ്രഖ്യാപിക്കപ്പെട്ട റെയില്‍വേ പദ്ധതികളുടെ പൂര്‍ത്തീകരണം, തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുക, എസ്ബിടി പുനരുജ്ജീവിപ്പിക്കുക, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ രാഷ്ട്രപതി അപലപിക്കുക,എംപി ഫണ്ട് 25 കോടിയായി ഉയര്‍ത്തുക, കേരളത്തിന് എയിംസ്, കൂടുതല്‍ തീവണ്ടികള്‍ എന്നിവ അനുവദിക്കുക തുടങ്ങിയ 590 നിര്‍ദേശങ്ങളാണ് ഡോ എ സമ്പത്ത് എംപി ഭേദഗതികളായി നല്‍കിയത്.

ഇതില്‍ 443 ഭേദഗതികളാണ് ലോക്സഭാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തിട്ടുള്ളത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ഇത്രയും ഭേദഗതികള്‍ ഉണ്ടാകുന്നത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് ഡോ എ സമ്പത്ത് എംപിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here