കവി കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാര്‍ ഭീഷണി.ആചാര ലംഘനങ്ങളെ കുറിച്ച് പ്രസംഗിച്ചതിനാണ് ഭീഷണിയെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ശ്രീകുമാറിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പ്രകടനം നടത്തി.

തൃശ്ശൂരില്‍ സാഹിത്യ അക്കാഡമിയുടെ പരിപാടിയില്‍ ആചാരങ്ങളെ കുറിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയിരുന്നു.

കവി കുരീപ്പുഴയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.അതേസമയം കവി കുരീപ്പുഴയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഭീഷണിയെ തുടര്‍ന്ന് കുരീപ്പുഴ ശ്രീകുമാറിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.