ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകനും മറ്റ് താരങ്ങളും നിരവധി പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ആരാധകര്‍ അന്വേഷിക്കുന്നത് നായകന്‍ പ്രണവിനെയാണ്. എന്നാല്‍ പ്രണവ് കര്‍ണാടകയിലെ ഹംപിയിലാണ് ഇപ്പോള്‍ ഉള്ളത്.
31 വര്‍ഷങ്ങള്‍ക്ക് മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിന് കിട്ടിയ അതേ ആവേശം തന്നെയാണ് പ്രണവ് ചിത്രത്തിനും ലഭിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണിത്.
ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്.
പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രവും മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ നായിക സായ ഡേവിഡും സഹനടനായി അഭിരവും കൈരളി വിയുടെ സ്റ്റാര്‍ ചാറ്റില്‍ എത്തിയപ്പോള്‍ ; വിഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here