മമ്മൂട്ടിയുടെ മുന്നില്‍ ജോസഫ് അലക്‌സായി കയ്യടിനേടി കന്നട താരം യാഷ്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു യാഷിന്റെ പ്രകടനം.
‘സുഖമാണോ കൊച്ചി…’ എന്ന് പറഞ്ഞു കൊണ്ട് സംസാരിച്ച് തുടങ്ങിയ യാഷ്. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ‘ദ കിങി’ലെ മാസ് ഡയലോഗ് അവതരിപ്പിക്കുകയായിരുന്നു.
‘മലയാളം പഠിക്കണമെങ്കില്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം…’ എന്ന് പറഞ്ഞ യാഷ്, ‘ജോസഫ് അലക്‌സ് തേവള്ളിപറമ്പില്‍’ ചെയ്ത പോലെ മുടി പിന്നിലേക്ക് തടവി കാണികളുടെ കയ്യടിനേടുകയും ചെയ്തു.
ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മഹി വി രാഘവ് ചിത്രമാണ് ‘യാത്ര’. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആര്‍ റെഡ്ഢിയുടെ കഥ പറയുന്ന ചിത്രം, തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും തീയറ്ററുകളിലെത്തും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here