കേന്ദ്രസര്‍ക്കാര്‍ പൂ‍ഴ്ത്തിവച്ച തൊ‍ഴില്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്; ഗ്രാമങ്ങളില്‍ തൊ‍ഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ആയിരത്തില്‍ 502 പേരും തൊ‍ഴില്‍ രഹിതര്‍

രാജ്യത്ത‌് തൊഴിൽചെയ്യാൻ പ്രാപ്തരായവരിൽ (15 വയസിനുമുകളിൽ പ്രായമുള്ളവർ) പകുതിയിലേറെ പേർക്കും തൊഴിലില്ല.

കേന്ദ്രസർക്കാർ പൂഴ‌്ത്തിവച്ച നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ തൊഴിൽ സർവേ റിപ്പോർട്ടിലാണ‌് തൊഴിലില്ലായ്മയുടെ തീവ്രത വെളിവാകുന്ന വിവരങ്ങൾ.

രാജ്യത്തെ 65 ശതമാനം പേരും തൊഴിൽസേനയിൽപ്പെടുന്നവരാണ‌് എന്നിരിക്കെ അവരെ രാജ്യത്തിനായി ഉപയോഗപ്പെടുത്താത്തത‌് ഗുരുതര പ്രശ്നമാണെന്ന‌് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച‌് ഓൺ ഇന്റർനാഷണൽ ഇക്കണോമിക‌് റിലേഷൻസ‌ിലെ ഗവേഷക രാധിക കപൂർ പറഞ്ഞു.

തൊഴിൽ പങ്കാളിത്ത നിരക്ക‌്(ലേബർ ഫോഴ‌്സ‌് പാർട്ടിസിപ്പേഷൻ റേറ്റ‌്) 2011–-12ൽ 55.9 ശതമാനമായിരുന്നത‌് 2017–-18ൽ 49.8 ആയി. 2004–-05ൽ 63.7 ശതമാനമായിരുന്നു.

10 വർഷത്തിനിടെ 15 ശതമാനത്തിന്റെ കുറവ‌്. അതായത‌് തൊഴിൽചെയ്യാൻ പ്രാപ‌്തിയുള്ള 1000 പേരിൽ 498 പേർക്കാണ‌് ഏതെങ്കിലുമൊരു തൊഴിൽ ഉള്ളത‌്.

ബാക്കി 502 പേരും തൊഴിൽ രഹിതർ. 2004–-05 ൽ ആയിരം പേരിൽ 637 പേർ തൊഴിൽ ചെയ‌്തിരുന്നു. ഉദാരവൽക്കരണത്തിന്റെ ഫലമായ ‘തൊഴിൽരഹിത’ വളർച്ചയുടെ പ്രതിഫലനമാണിത‌്.

പതിനഞ്ചിനു മുകളിൽ പ്രായമുള്ള പുരുഷൻമാരിലെ തൊഴിൽ പങ്കാളിത്തനിരക്ക‌് 2011–-12ൽ 79.8 ശതമാനമായിരുന്നു.

2017–-18ൽ 75.8 ശതമാനമായി. യുവാക്കളിൽ ഇത‌് 58.8 ശതമാനമാണ‌്. സ‌്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ ആറ‌് വർഷത്തിനിടെ എട്ട‌് ശതമാനത്തിന്റ കുറവുണ്ടായി.

2011–-12ൽ 31.2ൽനിന്ന‌് 2017–-18ൽ 23.3 ശതമാനമായി. തൊഴിലെടുക്കാൻ പ്രാപ‌്തരായ ആയിരം സ‌്ത്രീകളിൽ 777 പേർക്കും തൊഴിലില്ലെന്ന‌് സാരം.

ഗ്രാമങ്ങളിൽ തൊഴിൽചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുറവ‌ുണ്ടായി. 2011–-12ൽ 49.3 ശതമാനമായിരുന്ന നഗരങ്ങളിലെ തൊഴിൽ പങ്കാളിത്തനിരക്ക‌് 2017–-18ൽ 47.6 ശതമാനമായപ്പോൾ, ഗ്രാമങ്ങളിൽ 58.7ൽ നിന്ന‌് 50.7 ആയി‌. യുവജനങ്ങളുടെ തൊഴിൽ പങ്കാളിത്തത്തിലും ഗ്രാമങ്ങളിൽ എട്ട‌് ശതമാനത്തിന്റെ ഇടിവുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News