ലോക്സഭാ തെരഞ്ഞെടുപ്പ്: പണമൊ‍ഴുക്ക് തടയാന്‍ തൊരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നതതല സമിതി

ന്യൂഡൽഹി: ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അനധികൃത പണമൊഴുക്ക‌് തടയാൻ തെരഞ്ഞെടുപ്പ‌് കമീഷൻ നടപടി ആരംഭിച്ചു.

തെരഞ്ഞെടുപ്പ‌് കമീഷൻ ഉന്നത ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പ‌് അധികൃതരുമായി നടത്തിയ കൂടിക്കാഴ‌്ചയിൽ സ്ഥാനാർഥികളുടെ ചെലവ‌് നിരീക്ഷിക്കാൻ നിർദേശംനൽകി.

റെയിൽവേ, കസ്റ്റംസ‌് ആൻഡ‌് -എക‌്സൈസ‌്, മോട്ടോർവാഹനവകുപ്പ‌്, പൊലീസ‌് ഉദ്യോഗസ്ഥരുമായുമായും ചർച്ച നടത്തി.

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പണമിടപാടുകൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും നിയോഗിച്ചു. രാഷ‌്ട്രീയ പാർടികൾക്ക‌് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും.

രണ്ടായിരം രൂപയ‌്ക്ക‌് മുകളിലുള്ള സംഭാവനകൾക്കെല്ലാം ആദായനികുതി വകുപ്പിന‌് വിശദീകരണം തേടാം. ഇലക‌്ട്രൽ ബോണ്ടായും ഓൺലൈനായും രാ‌ഷ‌്ട്രീയ പാർടികളുടെ അക്കൗണ്ടിലേക്ക‌് വരുന്ന തുക തെരഞ്ഞെടുപ്പിനുശേഷം നൽകുന്ന കണക്കുമായി താരതമ്യംചെയ‌്ത‌് പരിശോധിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്ലൈയിങ‌് സ‌്ക്വാഡിനെയും ദ്രുതകർമസേനയെയും വിന്യസിക്കാനും തെരഞ്ഞെടുപ്പ‌് കമീഷൻ വിവിധ വകുപ്പുകളോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.

2014 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കണക്കിൽപ്പെടാത്ത 300 കോടി രൂപ തെരഞ്ഞെടുപ്പ‌് കമ്മീഷൻ പിടിച്ചെടുത്തിരുന്നു.
ആന്ധ്രയിൽനിന്ന‌് 153 കോടി പിടിച്ചെടുത്തതാണ‌് ഏറ്റവും ഉയർന്ന തുക. കർണാടക, മഹാരാഷ‌്ട്ര എന്നിവിടങ്ങളിൽനിന്നും വലിയ തുക പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News