പേരന്‍പ് കാണാനെത്തിയ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികളെ സിനിമയ്ക്കകത്തും പുറത്തും വിസ്മയിപ്പിച്ച് മമ്മൂട്ടി

ഭിന്നശേഷിയുളള കുട്ടിയുടെ കഥ പറയുന്ന പേരന്‍പ് സിനിമ കാണാനെത്തിയ കൊച്ചിയിലെ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്ക് തിയേറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ ഇരട്ടിമധുരവും.

സിനിമ ക‍ഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ മധുരവുമായി എത്തിയതാണ് ഇവര്‍ക്ക് ഏറെ ആഹ്ലാദകരമായത്. പേരന്‍പിനെ വലിയൊരു വികാരമായി ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ വിവിധ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നായി നാല്‍പ്പതിലധികം കുട്ടികളും മാതാപിതാക്കളുമാണ് തങ്ങളുടെ സ്വന്തം ജീവിതം കഥ പറയുന്ന പേരന്‍പ് കാണാനെത്തിയത്.

ഭിന്നശേഷിയായ മകളുടെയും അവളെ താലോലിക്കുന്ന അച്ഛന്‍റെയും അനുഭവങ്ങള്‍ ഓരോ അധ്യായങ്ങളായി തുന്നിച്ചേര്‍ത്ത പേരന്‍പ് അവരെ ആനന്ദകണ്ണീരിലാ‍ഴ്ത്തി.

സിനിമ ക‍ഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്നെ മധുരവുമായി എത്തിയപ്പോള്‍ പിന്നെ ആരവങ്ങളായി.

മമ്മൂട്ടിയും പാപ്പയെന്ന കഥാപാത്രത്തിലൂടെ വിസ്മയിപ്പിച്ച നടി സാധനയും സംവിധായകന്‍ റാമും മിഠായി സമ്മാനിച്ചും ഓട്ടോഗ്രാഫ് നല്‍കിയും കുട്ടികള്‍ക്കൊപ്പം കൂടി. പേരന്‍പിനെ വലിയ വികാരമായി ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

ഇത് സിനിമയല്ല, മറിച്ച് തങ്ങളുടെ ജീവിതം തന്നെയാണെന്ന് കുട്ടികളുടെ മാതാപിതാക്കള്‍

ആരാധകര്‍ കാണാനാഗ്രഹിച്ച മമ്മൂട്ടിയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പേരന്‍പ് നിറഞ്ഞ സദസ്സില്‍ തിയേറ്റര്‍ കയ്യടക്കി ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here