രക്തസാക്ഷി ദിനത്തില്‍ ഗാ​ന്ധി വധം പുനരാവിഷ്കരിച്ച ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് അറസ്റ്റില്‍

അ​ലി​ഗ​ഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനസൃഷ്ടിച്ച് ഗാന്ധിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ, ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് പൂ​ജാ ശ​കു​ൻ പാ​ണ്ഡെ അ​റ​സ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട്12 പേര്‍ക്കെതിയെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. അതിനിടെ അ​ലി​ഗ​ഡി​ലെ താ​പാ​ലി​ൽ​നി​ന്നാ​ണ് ഇവര്‍ അ​റ​സ്റ്റി​ലാ​യ​ത്.

മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിദിയുടെ കോലത്തില്‍ വെടിയുതിര്‍ത്ത ശേഷം കോലം കത്തിക്കുകയായിരുന്നു. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് അലിഗഡില്‍ നടന്ന ചടങ്ങില്‍ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചത്. വെടിയേറ്റ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

വെടിയുതിര്‍ത്തതിന് ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരവും അണിയിച്ചു. രാജ്യം ഗാന്ധിജിയുടെ വേര്‍പാട് ആചരിക്കുമ്പോള്‍ ആണ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഇത്തരം പ്രകോപന പരിപാടികള്‍ സംഘടിപ്പിച്ചത്.

ഗാന്ധി കൊല്ലപ്പെട്ട ദിവസം നേരത്തെ ശൗര്യ ദിവസ് എന്നാണ് ഹിന്ദു മഹാസഭ ആചരിച്ചിരുന്നത്. കൂടെ ഗോഡ്‌സയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും മധുരവിതരണവും മുന്‍ നാളുകളില്‍ തന്നെ നടത്തി വന്നിരുന്നു. ഇതിനു പുറമെയാണ് ഗാന്ധിയുടെ കോലത്തില്‍ വെടി വയ്ക്കുന്ന പുതിയ ചടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here