ശബരിമല പുനഃപരിശോധനാ ഹര്‍ജി; ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലം തന്നെയില്ല; യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

ശബരിമല പുനപരിശോധന ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം പുനരാരംഭിച്ചു. യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍.

ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ്  കോടതിയില്‍ വ്യക്തമാക്കി.  ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദിയാണ് കോടതിയില്‍ ഹാജരായത്.വിധി പുനഃപരോശോധിക്കേണ്ടതില്ല.

തുല്യത ഇല്ലാതാക്കുന്ന വാദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും രാകേഷ് ദ്വിവേദി  വാദിച്ചു. തുല്യത ഇല്ലാതാക്കുന്ന ഏത് ആചാരവും 25ആം അനുച്ഛേദത്തിന്റെ ലംഘനമാണ്.

വിധി കൊണ്ടു വന്ന മാറ്റങ്ങള്‍ അംഗീകരിക്കണം. അയ്യപ്പ ഭക്തര്‍ പ്രത്യേകജനവിഭാഗമല്ല. ജൈവശാസ്‌ത്ര പരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ല.ക്ഷേത്ര ആചാരങ്ങൾ ഭരണഘടനാ ധാർമ്മികതയ്ക്ക് വിധേയം. നാലു റിട്ട് ഹര്ജികളും നിലനിൽക്കില്ലെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിച്ചു.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഉത്തരവിട്ട സുപ്രീം കോടതി വിധിയെ മാനിക്കുന്നുണ്ടെന്നും അക്കാരണത്താലാണ്, ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയതെന്നും  ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയത് കോടതി വിധിയെ മാനിച്ചാണ്.

വിധിയെ അനുകൂലിക്കുന്നു. ഇപ്പോ‍ഴത്തെ നിലപാടാണ് കോടതിയില്‍ അറിയിക്കുന്നത്. യുവതീ പ്രവേശനത്തെ നേരത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേയെന്ന് ജ. ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് മറുപടിയാണ്, ദേവസ്വം ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News