വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; ‘മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന്’ ചീഫ് ജസ്റ്റിസ്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികളിലെ വാദം പൂര്‍ത്തിയായി. പുന പരിശോധനാ ഹര്‍ജികളുടെ വാദം അന്തിമ ഘട്ടത്തിലെത്തിയ സമയത്താണ് നാടകീയ സംഭവങ്ങള്‍ കോടതി മുറിയില്‍ അരങ്ങേറിയത്.

എല്ലാ വാദങ്ങളും ഒരു പോലെയാണെന്നും വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ അഭിഭാഷകര്‍ ബഹളം വെച്ചു. വാദങ്ങള്‍ എ‍ഴുതി നല്‍കണമെന്നും ഗൊഗോയി വ്യക്തമാക്കി.

വാദത്തിനിടെയാണ് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. വാദിക്കാനായി ബഹളം വെച്ചവര്‍ക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി താക്കീത് നല്‍കി. കോടതി മുറിയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News