സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യ തടയുന്നതിന് നിയമനിർമ്മാണം പരിശോധിച്ച് വരുന്നു; മുഖ്യമന്ത്രി

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യ തടയുന്നതിന് നിയമനിർമ്മാണം പരിശോധിച്ച് വരുകയാണെന്ന് മുഖ്യമന്ത്രി. പ്രമുഖ വ്യക്തികളെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്.

നിലവിലുള്ള നിയമങ്ങളില്‍ പോരായ്മകള്‍ ഉണ്ട് എന്ന അഭിപ്രായം ശക്തമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ സമൂഹ മാധ്യമ സേവന ദാതാക്കളും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിന് തയ്യാറാകുന്നവിധം നിയമനിര്‍മ്മാണം ആവശ്യമായി വന്നേക്കാമെന്ന് മുല്ലക്കര രത്നാകരന്റ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News