പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നവകേരള സാംസ്‌ക്കാരിക യാത്ര കോഴിക്കോട് പര്യടനം തുടങ്ങി

പുരോഗമന കലാ സാഹിത്യസംഘം നേതൃത്വത്തില്‍ നടക്കുന്ന നവകേരള സാംസ്‌ക്കാരിക യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടങ്ങി. അശോകന്‍ ചരുവില്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയ്ക്ക് വടകരയില്‍ ആദ്യ സ്വീകരണം നല്‍കി.

പ്രൊഫസര്‍ കത്തനാട് നാരായണന്‍ അധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങില്‍ ജാഥാ അംഗങ്ങളെ കൂടാതെ വി ടി മുരളിയും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് കൊയിലാണ്ടിയിലും വൈകീട്ട് മുതലക്കുളത്തും ജാഥയ്ക്ക് സ്വീകരണം നല്‍കും.

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ജാഥ കോഴിക്കോടെത്തിയത്. വൈകീട്ട് മുതലക്കുളത്ത് നല്‍കുന്ന സ്വീകരണ സമ്മേളനം യു എ ഖാദര്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News