ഹൈദരാബാദ്: സീരിയല്‍ നടിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്ക് സീരിയല്‍ നടിയായ നാഗ ജാന്‍സിയെയാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാന്‍സി മാ ചാനലിലെ പവിത്ര ബന്ധന്‍ എന്ന സീരിയലിലൂടെയാണ് താരം ജനപ്രിയയായത്. നിരവധി സിനിമകളിലും വേഷമിട്ടു.

ഹൈദരാബാദിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.നടി വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊ‍ഴിച്ചപ്പോ‍ഴാണ് നടിയെ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇവര്‍ക്ക് ഏറെക്കാലമായി ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും മരണത്തിന് തൊട്ടു മുന്പ് ഇവര്‍ മൊബെെലില്‍ ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.നടിയുടെ മൊബെെല്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.