ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ പാകിസ്ഥാനും പിന്നില്‍, ആദ്യ നൂറില്‍ പോലും ഇന്ത്യ ഇല്ല; മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പാളുന്നു

മോദിയുടെ സ്വപ്‌നമായ ഡിജിറ്റല്‍ ഇന്ത്യ പാളുന്നു. ഗ്രാമങ്ങളെ എല്ലാം ഡിജിറ്റല്‍ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണിത്.

ഡിജിറ്റല്‍ ഇന്ത്യയുടെ നീക്കങ്ങള്‍ എല്ലാം ഇപ്പോള്‍ പിന്നോട്ടാണ്. ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് ആവശ്യമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ല എന്നതും തിരിച്ചടിയായി. ആദ്യ നൂറു പേരുടെ പട്ടികയില്‍ പോലും ഇന്ത്യ ഇല്ല.

ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്. വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. 102 ആണ് പാകിസ്ഥാന്റെ സ്ഥാനം.

2018 ഡിസംബര്‍ അവസാനത്തിലെ കണക്ക് പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്‍ര്‍നെറ്റ് വേഗത 25.08 എംബിപിഎസും അപ്ലോഡിംഗ് വേഗം 9.7 എംബിപിഎസും ആണ്. ഫിക്‌സഡ് ബ്രോഡബാന്‍ഡ് വേഗതയില്‍ ഇന്ത്യ 64-ാം സ്ഥാനത്തുമാണ്.

ട്രായ് കണക്കനുസരിച്ച് ജിയോ നെറ്റവര്‍ക്ക് മാത്രമാണ് 20 ന് മുകളില്‍ വേഗത നല്‍കുന്നത്. ബാക്കിയുള്ള 10ന് താഴെയാണ്. ചൈന പട്ടികയില്‍ 50-ാമതാണ്. ചൈനയില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like