ബഡ്ജറ്റില്‍ വന്‍ ഇളവുകളും ജനക്ഷേമ പ്രഖ്യാപനങ്ങളും നടത്തി ധനമന്ത്രി തോമസ് ഐസക്ക്. ഇടുക്കി ജില്ലക്ക് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു. ഒരു ശതമാനം പ്രളയ സെസ് ഉടന്‍ പ്രാബല്യത്തില്‍ വരില്ല. അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഉള്ള ഇന്ധന നികുതി 5 % ആക്കി കുറച്ചു.

എസ് സി / എസ് ടി പ്രമോട്ടര്‍മാരുടെയും അംഗന്‍വാടി ആശ വര്‍ക്കര്‍മാരുടെയും വേതനം ഉയര്‍ത്തി. പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ ലന്‍സം ഗ്രാന്റ് 25% വര്‍ദ്ധിപ്പിച്ചു. വിപണി ഇടപെടലിന് വേണ്ടി റേഷന്‍ സബ് സിഡി 1035 കോടി. നെല്ല് സംഭരണം 525 കോടി.ബജറ്റ് പൊതു ചര്‍ച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രിയുടെ കുടുതല്‍ പ്രഖ്യാപനങ്ങള്‍

ബജറ്റിന്റെ പൊതു ചര്‍ച്ചക്കുള്ള മറുപടി

ജനക്ഷേമ പ്രഖ്യാപനങ്ങളുടെ കുത്തൊഴുക്കായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ അപ്രതീക്ഷ നീക്കത്തില്‍ ,പ്രതിപക്ഷത്തിന്റെ മാത്രമല്ല വിമര്‍ശകരുടെയും വാ അടപ്പിക്കുന്നതായിരുന്നു. പ്രളയം തകര്‍ത്ത ഇടുക്കി ജില്ലക്ക് ധനമന്ത്രി തോമസ് ഐസക്ക് 5000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ചു .

തേയില ബ്രാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും….അടഞ്ഞ് കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ജീവനോപാദി നല്‍കും..കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കിഫ് ബി , റി ബില്‍ഡ് കേരള ,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്നായിരിക്കും ഇടുക്കിയിലെ സ്‌പെഷ്യല്‍ പാക്കേജ്‌നടപ്പിലാക്കുക. മൂന്ന് കൊല്ലം കൊണ്ട് പദ്ധതി നടപ്പിലാക്കും

ജി എസ് ടി അഞ്ച് ശതമാനത്തിന് മുകളിലുള്ളവക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരില്ല.വിജ്ഞാപന തീയതി മുതലാകും പ്രളയ സെസിന് പ്രാബല്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ വിജ്ഞാപനം ഉണ്ടാവൂ.

അതിനാല്‍ തന്നെ പ്രളയ സെസ് വൈകും.എസ് സി / എസ് ടി പ്രമോട്ടര്‍മാരുടെയും അംഗന്‍വാടി ആശ വര്‍ക്കര്‍മാരുടെയും വേതനം ഉയര്‍ത്തി. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരുടെ ശമ്പളം 18500 രൂപയാക്കി. സ്‌കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 500 രൂപയാക്കിപട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ ലംസംഗ്രാന്റ് 25% വര്‍ദ്ധിപ്പിച്ചതാണ് മറ്റൊരു മാന്ത്രിക പ്രഖ്യാപനം

വിപണി ഇടപ്പെടലിന്റെ വലിയ കുത്തൊഴുക്ക് ആണ് ധനമന്ത്രി നടത്തിയത് . റേഷന്‍ സബ് സിഡിയായി 1035 കോടിയും ,നെല്ല് സംഭരണം 525 കോടിയും, കണ്‍സ്യൂമര്‍ ഫെഡിന് 100 കോടിയും അനുവദിച്ചു. നേരത്തെ നല്‍കിയ 100 കോടിക്ക് പുറമേ 50 കോടി കൂടി സപ്ലൈകോയ്ക്ക് നല്‍കും.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഉള്ള ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്ന് 5 % ആക്കി കുറച്ചു. വിമര്‍ശകരുടെ വാ അടപ്പിക്കുന്ന മറുപടി പ്രസംഗം ആണ് ഡോ. തോമസ് ഐസക്ക് നടത്തിയത്.