കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 2018-19 അക്കാദമിക വര്‍ഷത്തെ ബിരുദ/ബിരുദാനന്തര കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷന് 3000 രൂപ സൂപ്പര്‍ ഫൈനോടെ അപേക്ഷിക്കാന്‍ അവസരം.

ബിരുദ/ബിരുദാനന്തര ഫുള്‍ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായും ഫുള്‍ കോഴ്സ് ഇതര കോഴ്സുകള്‍ക്ക് ഓഫ്ലൈനായും ഫെബ്രുവരി 12 മുതല്‍ 14 വരെ അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 16നകം പ്രൈവറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തിലെ ഏട്ടാം നമ്പര്‍ മുറിയില്‍ എത്തിക്കണം. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍. ഫോണ്‍: 0481 2733365, 2733455, 2733427, 2731020.