കൊല്‍ക്കത്തയില്‍ നടന്ന ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ തരംഗമാകുന്നത് ആഡംബരം കൊണ്ടല്ല.

പരമ്പരാഗതമായി നടന്നു വരുന്ന ആണ്‍കോയ്മയെ തള്ളിപ്പറയുന്ന ഒരു പുരോഗമന വിവാഹമാണെന്ന നിലയിലാണ് ഈ വിവാഹം ചര്‍ച്ചയാകുന്നത്.

അസ്മിത ഗോഷാണ് താന്‍ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പതിവു തെറ്റിച്ച് സ്ത്രീകളാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് കാര്‍മികത്വം നല്‍കിയത്.

അച്ഛന്റെ പേരിനു പകരം ആദ്യം അമ്മയുടെ പേര് ചേര്‍ത്താണ് വധുവിനെ അഭിസംബോധന ചെയ്തതും.

വധുവിന്റെ അച്ഛനാകട്ടെ ദാനം ചെയ്യാന്‍ അവളൊരു വസ്തുവല്ലെന്ന് പറഞ്ഞ് മകള്‍ക്കായി ഒരു പ്രസംഗം തന്നെ നടത്തി. വിമര്‍ശനവുമായി പലരും എത്തിയതോടെ വിശദീകരണവുമായി അച്ഛന്‍ തന്നെയെത്തി.

‘താന്‍ വിശ്വസിക്കുന്ന ആദര്‍ശപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല കന്യാദാനം വേണ്ടെന്ന് വെച്ചത്. ഗാന്ധര്‍വ്വ വിവാഹങ്ങളെ കുറിച്ച് വായിക്കൂ. അത് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുമെന്ന് കരുതുന്നു.’ നിലപാട് വ്യക്തമാക്കുകയും ചെയ്തു.