ശബരിമല സ്ത്രീ പ്രവേശന വിധിയെക്കെതിരെ പുതിയ വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്തത് പുന:പരിശോധനാ ഹര്‍ജികാര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യത

ശബരിമലയില്‍ പ്രായഭേദമന്യ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച വിധിക്കെതിരെ പുതിയ വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്തത് പുന:പരിശോധനാ ഹര്‍ജികാര്‍ക്ക് തിരിച്ചടിയാകും. വിധിയിലെ ചില ഭാഗങ്ങളിലെങ്കിലും തിരുത്തല്‍ വരുമെന്ന പ്രതീക്ഷയിലാണ് ചില ഹര്‍ജിക്കാര്‍.

ആചാരനുഷ്ടാനങ്ങള്‍ക്ക് മുകളിലാണ് ഭരണഘടന എന്ന് ഒരിക്കല്‍ കൂടി സുപ്രീംകോടതി പ്രഖ്യാപിക്കുമെന്ന സാധ്യത വര്‍ദ്ധിച്ചതായി നിയമവിദഗദ്ധര്‍ ചൂണ്ടികാണിക്കുന്നു.

അത്യപൂര്‍വ്വ കേസുകളിലാണ് സുപ്രീംകോടതി പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുന്നത്.വാദത്തിന് മുമ്പ് ചീഫ്ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി നിര്‍ദേശിച്ചത് പോലെ വിധിയിലെ തെറ്റുകള്‍ മാത്രം പറയാനുള്ള അവസരം പരാതികാര്‍ക്ക് ഒരുക്കുക.

പക്ഷെ 56 പുന:പരിശോധനാ ഹര്‍ജികാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരായിട്ടും പുതിയ വാദമുഖങ്ങള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഭരണഘടന അനുഛേദം 15ല്‍ തുടങ്ങിയ വാദം 2006 മുതല്‍ ഉയര്‍ന്ന് വരുന്നതാണന്ന് ജസ്റ്റിസുമാര്‍ക്കും ചൂണ്ടികാണിക്കേണ്ടി വന്നു.
സെപ്റ്റംബര്‍ 28ലെ വിധിയില്‍ കടന്ന കൂടിയ അക്ഷരതെറ്റുകളും വസ്തുനിഷ്ടമായ തെറ്റുകളും തിരുത്തുമെന്ന പ്രതീക്ഷ മാത്രമാണ് വാദം കഴിയുമ്പോള്‍ അഭിഭാഷകരില്‍ ചിലരും പങ്ക് വച്ചത്.

സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിധിയെ പിന്തുണച്ചതിന് പിന്നാലെ കനകദുര്‍ഗ, ബിന്ദു തുടങ്ങിയവരും ക്ഷേത്ര ദര്‍ശനം മൗലിക അവകാശമാണന്ന് ചൂണ്ടികാട്ടി. വിധിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യ ഹര്‍ജികളിലും കോടതി വാദം കേട്ടത് പ്രതീക്ഷയോടെയാണ് അനുകൂലിക്കുന്നവര്‍ കാണുന്നത്.

ഒരാഴ്ച്ചക്ക് ശേഷം ഭരണഘടന ബെഞ്ച് വിധി പറയും. അപ്പോഴേയ്ക്കും സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താമെന്ന് വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലത്തിന് ശേഷമുള്ള ആദ്യ മാസപൂജകള്‍ക്കായി ശബരിമല തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News