പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി അഞ്ച് പേര്‍ പിടിയില്‍

പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി അഞ്ച് പേര്‍ പിടിയിലായി. കോയന്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പണം പിടികൂടിയത്.

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കുഴല്‍ പണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് മലയാളികളടക്കം അഞ്ച് പേര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്. കൊല്ലം സ്വദേശികളായ വിവേക്, സുരേന്ദ്രന്‍ മഹാരാഷ്ട്ര സ്വദേശികളായ പദം സിംഗ്, പ്രമോദ്, കര്‍ണ്ണാടക സ്വദേശി പ്രഭാകര്‍ എന്നിവരാണ് പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് പണം കടത്തുന്നതിനായി അഹല്യ നഗരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ആര്‍ പിഎഫ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വസ്ത്രത്തിനകത്ത് പ്രത്യേക ജാക്കറ്റ് ധരിച്ച് പണം ഇതിനകത്ത് ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.

രണ്ടായിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളാണ് കണ്ടെത്തിയത്. പ്രതികള്‍ സ്ഥിരമായി പണം കടത്തുന്നവരാണെന്നാണ് സൂചന. സ്വര്‍ണ്ണം വാങ്ങാനാണ് കോയമ്പത്തൂരില്‍ പോയതെന്നും എന്നാല്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍ മടങ്ങി പോവുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. അഞ്ചു പേരും ഏറെ നാളായി കൊല്ലത്ത് സ്ഥിര താമസിക്കാരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പിടിയിലായ പ്രതികളെ പോലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News