വാഹന അപകടത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമക്കാലുകള്‍ നല്‍കി സാമൂഹ്യ സുരക്ഷാ മിഷന്‍

വാഹന അപകടത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട കായിക പ്രേമിയായ യുവാവിന് അത്യാധുനിക കൃത്രിമക്കാലുകള്‍ നല്‍കി സാമൂഹ്യ സുരക്ഷാ മിഷന്‍.

കുടപ്പനക്കുന്ന് സ്വദേശിയായ അനന്തുവിനാണ് നാലേ മുക്കാല്‍ ലക്ഷം രൂപ മുടക്കി സര്‍ക്കാര്‍ കൃത്രിമക്കാലുകള്‍ നല്‍കിയത്.

സര്‍ക്കാര്‍ തനിക്ക് നല്‍കിയ ഈ ക്യത്രിമക്കാലുകള്‍ ഉപയോഗിച്ച് ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയാണ് അഖിലിന്റെ സ്വപ്നം.

2016ലെ വാഹനപകടത്തില്‍ 21വയസുകാരനായ അനന്തുവിന്റെ രണ്ട് കാലും മുറിച്ച് മാറ്റിയതാണ്. കൃത്രിമക്കാലിന്റെ സഹായത്തോടെ നടക്കാനാരംഭിച്ചെങ്കിലും ചിരകാല സ്വപ്നമായ സ്പോര്‍ട്സില്‍ സജീവമാകാന്‍ അനന്തുവിന് കഴിഞ്ഞിരുന്നില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് അത്യാധുനികമായ കൃത്രിമക്കാലുകള്‍ നാലേ മുക്കാല്‍ ലക്ഷം രൂപ ചിലവില്‍ അനന്തുവിന് സാമൂഹ്യ സുരക്ഷാ മിഷന്‍ വാങ്ങി നല്‍കിയത്.

ഈ കാലുകള്‍ ഉപയോഗിച്ച് ഭിന്നശേഷിക്കാരുടെ ഒളിബിക്‌സില്‍ പങ്കെടുുക്കുകയാണ് അനന്തുവിന്റെ സ്വപ്നം

അനന്തുവിന്റെ സ്വപ്നങ്ങള്‍ക്ക് ഒപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

അനന്തുവിന്റെ കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനിലെ വീട്ടിലെത്തിയാണ് മന്ത്രി കെ കെ കെ ശൈലജ ടീച്ചര്‍ ഉപകരണം കൈമാറിയത്.

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഒപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News