സര്‍ക്കാരിനും ,ദേവസ്വം ബോര്‍ഡിനുമെതിരെ തെറ്റിധാരണജനകമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഉമ്മന്‍ ചാണ്ടി

സര്‍ക്കാരിനും ,ദേവസ്വം ബോര്‍ഡിനുമെതിരെ തെറ്റിധാരണജനകമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഉമ്മന്‍ ചാണ്ടി.

സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ശബരിമല വിഷയത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടില്ലെന്ന് ഇരിക്കെ റിവ്യു നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി.

വിശ്വാസികളുടെ വികാരം ചവിട്ടി മെതിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി

യുവതി പ്രവേശന വിധിക്കെതിരെ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഹര്‍ജി നല്‍കിയില്ലെന്നത് ഏവര്‍ക്കും അരിയുന്ന കാര്യമാണ്.

ദേവസ്വം ബോര്‍ഡ് നല്‍കിയത് സാവകാശ ഹര്‍ജി ആണെന്ന് ഇരിക്കെ റിവ്യൂ ഹര്‍ജി നല്‍കിയെന്ന് എഴുതിയത് തികച്ചും തെറ്റിധാരണപരത്തുക എന്ന ഉദ്ദേശം ആണെന്ന് വ്യക്തം.

യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു എന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നത്. ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി എഴുതി.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുകയാണുണ്ടായത്.  ഇത് വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിപ്പ് നല്‍കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News