രാഹുല്‍ ഈശ്വറിനെ അടിച്ചൊതുക്കി അഡ്വക്കേറ്റ് ആതിര

കോടതിയിലെ രീതികള്‍ രാഹുലിനെ പഠിപ്പിച്ചാണ് അഡ്വ ആതിര അടിച്ചിരുത്തിയത്. ആളുകളെ തെറ്റദ്ധരിപ്പിക്കുന്ന ചര്‍ച്ചയാണ് രാഹുല്‍ നയിക്കുന്നത്.
ഇവിടെ ചാടി വീണ് പറയുന്നത് പോലെ അല്ല കോടതിയില്‍ പറയുന്നത്. എന്താണ് സുപ്രീം കോടതിക്ക് ഉള്ളില്‍ നടന്നതെന്ന് മനസിലാക്കിയിട്ടെങ്കിലും സംസാരിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
എട്ടാം ക്ലാസുകാരി പോലും സുപ്രീംകോടതി രീതികള്‍ നോക്കി കാണുന്ന സമൂഹത്തിനെ ആണ് രാഹുല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്, എന്താണ് വിധി എന്ന് നിയമം അറിയാവുന്ന ആളുകള്‍ക്ക് ഒരു ധാരണയുണ്ട് അവരെ തെറ്റിദ്ധരിപ്പിക്കരുത്.
ഒരു റിവ്യൂ പെറ്റിഷന്റെ സാധ്യതകളെ എങ്കിലും മനസിലാക്കി സംസാരിക്കാന്‍ ആതിര പറയുന്നു.
രാഹുല്‍ ഈശ്വര്‍ ഉണ്ടാക്കുന്ന  കെണിയില്‍ വീഴരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും തെറ്റിദ്ധരണകളും കുതന്ത്രങ്ങളും കൊണ്ട് ബാക്കിയുള്ളവരെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആതിര അടിവരയിട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News