കൊച്ചിയില്‍ പത്ത് രൂപക്ക് ഓട്ടോ പിടിക്കാം

കൊച്ചിയില്‍ പത്ത് രൂപക്ക് യാത്രയൊരുക്കി പുതിയ സംവിധാനം.എറണാകുളം ഓട്ടോ ഡ്രൈവേര്‍സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ അണിനിരന്നാണ് പുതിയ ഓട്ടോ സര്‍വ്വീസിന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഫീഡര്‍ സര്‍വ്വീസ് എന്നോണം ആരംഭിച്ച ഈ സര്‍വ്വീസ് നിരത്തുകള്‍ കീഴടക്കാന്‍ അധികം താമസമുണ്ടാകില്ല.

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ പിന്നീട് കൈനറ്റിക് ഗ്രീനും ഓട്ടോത്തൊഴിലാളികളും പങ്കാളികളാവുകയായിരുന്നു. ഇ-ഓട്ടോകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് ഈ നിരക്ക്.

ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇത് പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്.

ഇ-ഓട്ടോയില്‍ ഡ്രൈവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാം. ഓരോ യാത്രക്കാരനും പത്ത് രൂപ നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News