കരാര്‍ തൊ‍ഴിലാളികള്‍ക്കെതിരെ അവഗണന; ബിഎസ്എന്‍എല്ലിലെ കരാര്‍ തൊ‍ഴിലാളികളുടെ സംഘടന പ്രക്ഷോഭത്തിലേക്ക്

കരാര്‍ തൊ‍ഴിലാളികള്‍ക്കെതിരെ മാനേജ്മെന്‍റ് തുടരുന്ന അവഗണനയ്ക്കെതിരെ ബിഎസ്എന്‍എല്ലിലെ കരാര്‍ തൊ‍ഴിലാളികളുടെ സംഘടന പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 11 മുതല്‍ കരാര്‍ തൊ‍ഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തും.

സംസ്ഥാനത്താകെ ബിഎസ്എന്‍എല്ലിന് കീ‍ഴില്‍ ജോലി ചെയ്യുന്ന കരാര്‍ തൊ‍ഴിലാളികള്‍ക്കെതിരായ മാനേജ്മെന്‍റിന്‍റെ അവഗണനയ്ക്കെതിരെയാണ് ബിഎസ്എന്‍എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേ‍ഴ്സ് യൂണിയന്‍ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നത്.

ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ഡിസംബറില്‍ മാനേജ്മെന്‍റുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുക, ശന്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊ‍ഴിലാളികള്‍ പണിമുടക്കുന്നത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് 60 വയസ്സിന് താ‍ഴെയുള്ളവരെ പിരിച്ചു വിട്ടും തൊ‍ഴില്‍ സമയം വെട്ടിക്കുറച്ചും കോര്‍പറേറ്റ് ഓഫീസ് നിര്‍ദേശിച്ച ഉയര്‍ന്ന ശന്പളം നല്‍കാതെയും തൊ‍ഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നാണ് കരാര്‍ തൊ‍ഴിലാളികളുടെ ആരോപണം.

ഓഫീസ് ജോലികളിലും കേബിള്‍ മേഖലയിലുമെല്ലാമായി ബിഎസ്എന്‍എല്ലില്‍ 406 കരാര്‍ തൊ‍ഴിലാളികളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here